Health
RIMS fire: Three safety audits ordered, expert probe into newborn ward blaze
September 22, 2026
2,283 views
തിരുവനന്തപുരം: നിംസ് മെഡിസിറ്റി ആരോഗ്യ മേഖലയിലും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും നടപ്പിലാക്കിവരുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. നിംസ് മെഡിസിറ്റിയിൽ സംഘടിപ്പിച്ച ചടങ്ങിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അനാച്ഛാദനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലം ഒരു ആശുപത്രി എന്നതിലുപരി, ചരിത്രസ്മരണകളെ നിലനിർത്താനും മാനവിക-സാമൂഹിക നന്മകൾ മുന്നോട്ടു കൊണ്ടുപോകാനും നിംസ് മെഡിസിറ്റി കാണിക്കുന്ന പ്രതിബദ്ധത ഏറെ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യസമര സേനാനികളായ കെ.ഇ. മാമനും പി. ഗോപിനാഥൻ നായരും തങ്ങളുടെ ജീവിതത്തിന്റെ അവസാന നാളുകളിൽ നിംസ് മെഡിസിറ്റിയുടെ കരുതലിലാണ് കഴിഞ്ഞിരുന്നത്. മരണം വരെ ഏകദേശം നാല് വർഷത്തോളം കെ.ഇ. മാമനും അവസാനകാലത്ത് ഗോപിനാഥൻ സാറും ഇവിടെത്തന്നെയാണ് ചികിത്സയിലായിരുന്നത്. ഗാന്ധിയനായ പി. ഗോപിനാഥൻ നായരോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ നവതി ആഘോഷവേളയിൽ നിംസ് മെഡിസിറ്റിയുടെ സ്‌കൂൾ ലെവൽ സിവിൽ സർവീസ് പരിശീലന അക്കാദമിക്ക് അദ്ദേഹത്തിന്റെ പേരാണ് നൽകിയിരുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഇത്തരം മഹത്തുക്കളുടെ സ്മരണകൾ പുതുതലമുറയ്ക്ക് വലിയ വെളിച്ചവും പ്രചോദനവുമാണെന്നും ഗാന്ധിയൻ ആശയങ്ങളെ നെഞ്ചിലേറ്റിയ പി. ഗോപിനാഥൻ നായരും സാമൂഹിക അനീതികൾക്കെതിരെ പോരാടിയ കെ. ഇ. മാമനും കേരളത്തിന് നൽകിയ സംഭാവനകൾ ചരിത്രത്താളുകളിൽ എക്കാലവും ഓർമ്മിക്കപ്പെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിംസ് മെഡിസിറ്റിയുടെ നേതൃത്വത്തിൽ നിംസ് യൂത്ത് റെഡ് ക്രോസ് നടത്തിവരുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ഇതോടൊപ്പം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിർധനരായ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് താങ്ങാവുന്ന കെ.ഇ. മാമൻ സ്കോളർഷിപ്പ് പദ്ധതി, നിംസ് ഹാർട്ട് ഫൗണ്ടേഷന്റെ 19-ാം വാർഷിക ആഘോഷങ്ങളുടെ ഔദ്യോഗിക ലോഗോ പ്രകാശനം, പരിസ്ഥിതി സംരക്ഷണവും ഹരിതാഭയും ലക്ഷ്യമിട്ട് നിംസ് മെഡിസിറ്റി നടപ്പിലാക്കുന്ന &039;ഹരിതകം&039; പദ്ധതിയുടെ ഭാഗമായി ഇന്ന് നിംസിൽ ജനിച്ച കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾക്ക് വൃക്ഷത്തൈകൾ നൽകുന്ന പദ്ധതി എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു. നെയ്യാറ്റിൻകര എംഎൽഎ എൻ ശക്തൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ ആമുഖ പ്രഭാഷണം നടത്തി. നൂറുൽ ഇസ്‌ലാം എഡ്യൂക്കേഷണൽ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ശബ്‌നം ഷഫീക്, പത്മശ്രീ ഗോപിനാഥൻ നായരുടെ ധർമ്മപത്നി എൽ. സരസ്വതി അമ്മ, കെ.ഇ. മാമ്മന്റെ അനന്തരവൻ വർഗീസ്, മുൻ കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസൻ, മുൻ ഡി.സി.സി. പ്രസിഡൻ്റ് പാലോട് രവി, നെയ്യാറ്റിൻകര സനൽ, മുൻ നഗരസഭാ അധ്യക്ഷൻ പി.കെ. രാജ്മോഹൻ, കോൺഗ്രസ് നേതാവ് ഡി.സി.സി. ജനറൽ സെക്രട്ടറി വിനോദ് സെൻ, കരമന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.എസ്. നസീർ, ഫെഡറേഷൻ ഓഫ് റസിഡന്റ്സ് അസോസിയേഷൻ നെയ്യാറ്റിൻകര ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ, ഗാന്ധി മിത്ര മണ്ഡലം ചെയർമാൻ അഡ്വ. ബി. ജയചന്ദ്രൻ നായർ, നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ.എ. സാജു തുടങ്ങിയ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.