Entertainment
Faridabad News: रामजन्म से लेकर ताड़का वध तक के प्रसंगों का मंचन
October 9, 2026
669 views
മലയാളത്തിലെ അതുല്യ കലാകാരനും സംവിധായകനുമായ കെ.ജി. ജോര്‍ജിന്റെ ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി 1988ല്‍ കരിയര്‍ ആരംഭിച്ചയാളാണ് ശ്രീകാന്ത് മുരളി. അഭിനേതാവെന്ന നിലയില്‍ മലയാളികള്‍ക്ക് പരിചിതനായ ശ്രീകാന്ത് ആക്ഷന്‍ ഹീറോ ബിജു, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഇരട്ട, ഗോളം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വിനീത് ശ്രീനാവസനെ നായകനാക്കി ഒരുക്കിയ എബി എന്ന ചിത്രത്തിലൂടെ സംവിധായകനായും ശ്രീകാന്ത് മുരളി അരങ്ങേറ്റം കുറിച്ചിരുന്നു. വിമാനം പറത്തണമെന്ന ആഗ്രഹവുമായി നടക്കുന്ന ചെറുപ്പക്കാരനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. [...]