Entertainment
Onlooker hit by SUV during parking spat in Nerul, dies; two held
September 13, 2026
1,415 views
ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ ശരത് വീണ്ടും ഗാനരംഗത്തേക്ക് തിരികെയെത്തുന്നു. എസ്. എസ്. ജിഷ്ണു ദേവ് സംവിധാനം ചെയ്യുന്ന &039;മഴവിൽക്കനവുകൾ&039; എന്ന പുതിയ സിനിമയിലെ &039;രാവുറങ്ങാതെ&039; എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് ശരത്തിന്റെ ഈ തിരിച്ചുവരവ്. ഫിലിം ക്ലബ്ബ് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഗാനം റിലീസ് ചെയ്ത് വെറും 72 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി യൂട്യൂബിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. ജീവിത പ്രതിസന്ധികളെ ധൈര്യപൂർവ്വം നേരിടുന്ന ഒരു കരുത്തുറ്റ സ്ത്രീയുടെ അതിജീവനകഥ പറയുന്ന ഈ ചിത്രം പുഷ്കാസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ബീന കാവേരിയാണ് നിർമ്മിച്ചിരിക്കുന്നത്. ഏറെക്കാലത്തിന് ശേഷമുള്ള ശരത്തിന്റെ വേറിട്ട ശബ്ദവും വേഗത്തിൽ മനസ്സിൽ തട്ടുന്ന ആലാപന ശൈലിയുമാണ് ഗാനത്തിന്റെ പ്രധാന ആകർഷണം. രചനയും. ദീപു ആർ. എസ്. ചടയമംഗലത്തിന്റെ വരികൾക്ക് സബീഷ് ബാലയാണ് ഹൃദ്യമായ ഈണം നൽകിയിരിക്കുന്നത്. പാട്ടിന്റെ കാവ്യാത്മകതയ്ക്കും ഈണത്തിനും അനുയോജ്യമായ രീതിയിൽ സംവിധായകൻ എസ്. എസ്. ജിഷ്ണു ദേവ് ഒരുക്കിയ ദൃശ്യങ്ങൾ പ്രേക്ഷകർക്ക് മികച്ചൊരു കാഴ്ചാനുഭവം സമ്മാനിക്കുന്നു. ബീന കാവേരി, നിവേദിത, അഭിഷേക് ശ്രീകുമാർ, പ്രിൻസ് ജോൺസൻ, ജലതാ ഭാസ്കരൻ, ടി. സുനിൽ പുന്നക്കാട്, ശ്രേയസ്, അരുൺ കുമാർ എസ്. എസ്. എന്നിവരാണ് ചിത്രത്തിൽ അണിനിരക്കുന്ന പ്രധാന താരങ്ങൾ. ചിത്രത്തിന്റെ പബ്ലിസിറ്റി ഡിസൈൻ പ്രജിൻ ഡിസൈൻസും പി.ആർ.ഒ ചുമതലകൾ അജയ് തുണ്ടത്തിലുമാണ് നിർവ്വഹിച്ചിരിക്കുന്നത്.