Entertainment

ജോജുവിനെ പോലെ എന്നെ ഇത്രയധികം അത്ഭുതപ്പെടുത്തിയ നടന്‍ വേറെയില്ല: ശ്രീകാന്ത് മുരളി

July 8, 2026 3,436 views 1 min read
ജോജുവിനെ പോലെ എന്നെ ഇത്രയധികം അത്ഭുതപ്പെടുത്തിയ നടന്‍ വേറെയില്ല: ശ്രീകാന്ത് മുരളി

ജോജുവിനെ പോലെ എന്നെ ഇത്രയധികം അത്ഭുതപ്പെടുത്തിയ നടന്‍ വേറെയില്ല: ശ്രീകാന്ത് മുരളി

മലയാളത്തിലെ അതുല്യ കലാകാരനും സംവിധായകനുമായ കെ.ജി. ജോര്‍ജിന്റെ ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി 1988ല്‍ കരിയര്‍ ആരംഭിച്ചയാളാണ് ശ്രീകാന്ത് മുരളി. അഭിനേതാവെന്ന നിലയില്‍ മലയാളികള്‍ക്ക് പരിചിതനായ ശ്രീകാന്ത് ആക്ഷന്‍ ഹീറോ ബിജു, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഇരട്ട, ഗോളം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വിനീത് ശ്രീനാവസനെ നായകനാക്കി ഒരുക്കിയ എബി എന്ന ചിത്രത്തിലൂടെ സംവിധായകനായും ശ്രീകാന്ത് മുരളി അരങ്ങേറ്റം കുറിച്ചിരുന്നു. വിമാനം പറത്തണമെന്ന ആഗ്രഹവുമായി നടക്കുന്ന ചെറുപ്പക്കാരനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. [...]