Politics
करुणानिधींकडे पाहणारा ‘विजय’ ज्याने ४० वर्षांनी त्यांच्याच पक्षाला हरवलं, तमिळनाडूच्या राजकारणातला हा फोटो काय सांगतो?
May 6, 2026
2,133 views
മലപ്പുറം : ആടിന്റെ തലയറുത്ത് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ വിജയാഹ്ലാദപ്രകടനം നടത്തിയ സംഭവം വിവാദമായതിന് പിന്നാലെയാണ് ലീഗിന്റെ ഭാഗത്ത് നിന്നും വിശദീകരണമുണ്ടായത്. ആഘോഷത്തിന്റെ ഭാഗമായി അപ്പോഴത്തെ ഒരു സന്തോഷത്തിന് ചെയ്തു എന്ന് സംഭവത്തില്‍ ലീഗിന്റെ ഭാഗത്ത് നിന്നും വിശദീകരണമുണ്ടായി. തവനൂര്‍ പെരുന്തല്ലൂരിലാണ് ഈ ക്രൂരത അരങ്ങേറിയത്. ആടിന്റെ തല വെട്ടി വടിയില്‍ കെട്ടിയായിരുന്നു ലീഗ് പ്രവര്‍ത്തകരുടെ ആഘോഷം. കെ.ടി ജലീലിന്റെ പരാജയത്തിന്റെ ഭാഗമായി യൂത്ത് ലീഗുകാരാണ് ആഹ്ലാദ പ്രകടനം നടത്തിയത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. സംഭവം വിവാദമായപ്പോള്‍ ഈ വീഡിയോ ഡിലീറ്റ് ചെയ്തു.